Tuesday, June 1, 2010

മുഖ വില്പനക്കാരന്‍

എന്റെ മുഖം എനിക്കെന്നെ നഷ്ടപ്പെട്ടിരിക്കുന്നു
പല മുഖങ്ങള്‍ ഞാന്‍ വിറ്റു
കണ്ണുകളും കാതുകളും ചുണ്ടുകളും ഞാന്‍ വിറ്റു
ഹൃദയങ്ങള്‍ വില്ക്കാനോരുങ്ങിയപ്പോള്‍
അകെ കൂടിപ്പിഞ്ഞിരിക്കുകയാണവ

19 comments:

Naushu said...

അയാളുടെ ഭാവം ഉഗ്രനായിട്ടുണ്ട്...
ചിത്രത്തിന് യോജിച്ച കളറും അടിക്കുറിപ്പും...

എനിക്കിഷ്ട്ടായി ഈ മനോഹര ചിത്രം.

Unknown said...

ആളുടെ ഇരിപ്പും ഭാവവും ഒക്കെ നന്നായിരിക്കുന്നു... മുഖം മാത്രമല്ലല്ലോ അത്യാവശ്യം ഒരു സര്‍ജറിക്കുള്ള എല്ലാ ഐറ്റംസും ഉണ്ടല്ലോ...

Ashly said...

ഹേ..ഇത് അത് ഒന്നും അല്ല. ഈ ബ്ലോഗര്‍ ചേച്ചി പോയി "രണ്ടു കൈ എടുത്താല്‍, ഒരു കാല്‍ ഫ്രീ കിട്ടുമോ ?" എന്ന് ചോദിച്ചു. ആ വിഷമത്തില്‍ പാവം കടകാരന്‍ ഇരുന്നു പോയതാ.

jayanEvoor said...

ഇതാരാ ഇമ്രാൻ ഖാനോ!? കൊള്ളാം പടവും, ക്യാപ്ഷനും.

prasanth.s said...

കച്ചോടമില്ലാത്തോണ്ടാണോ കൊച്ചാട്ടന്‍ വിഷമിച്ചിരിക്കുന്നേ?

ശ്രീലാല്‍ said...

!!!!!!

Sulfikar Manalvayal said...

ഹേമാ...... ചിത്രങ്ങള്‍ മുഴുവന്‍ കണ്ടു. ജീവനുള്ള ചിത്രങ്ങള്‍. ചിത്രങ്ങളേക്കാള്‍ ഇഷ്ടമായത് അടിക്കുറിപ്പുകളാണ്. ഓരോ അടിക്കുരിപ്പും ഓരോ കഥ പറഞ്ഞു. ഭാവുകങ്ങള്‍. തുടരുക ഈ ശ്രമം ഇനിയും. കാണാം ഇവിടെ എവിടെയെങ്കിലുമൊക്കെ.

അലി said...

ഹായ്... ജൂനിയർ മാൻഡ്രേക്കും ഉണ്ടല്ലോ!

Unknown said...

the tone makes the real face merg with all the other displays. this pic is a unique creation from a cool brain! hats off! keep the good work on!!!

Unknown said...

ഇതു പറയുമ്പോൾ ഭ്രൂണം കച്ചവടം ചെയ്യുന്ന ഒരു കഥയാണ്ണ് ഞാൻ ഓർക്കുന്നത് നളെ ഇതു പോലെ ഒരു പാടു കടകൾ പൊങ്ങിവന്നേക്കാം പാട്ടു പാടുന്ന തൊണ്ട...വരയ്ക്കുന്ന കയ്യുകൾ ഭാവന വിരിയുന്ന മസ്തിഷ്കം ഒക്കെ വിൽ‌പ്പനയ്ക്കായി കടകളിൽ നിരത്തിയ ഒരു കാഴ്ച്ച....ഇതു ഭാവിപ്രവചിക്കുന്ന ഒരു ചിത്രം പോലെ........അയാളുടേ മുഖ ഭാവം എന്തോ സൂചനകൾ തരുന്ന പോലെ ലളിതകലാ അക്കാദമിക്ക് അയക്കൂ ഒരു സാധ്യത കാണുന്നുണ്ട്

കൂതറHashimܓ said...

നല്ല പടം

ഹേമാംബിക | Hemambika said...

നന്ദി കൂട്ടുകാരെ. വന്നതിനും പ്രോത്സാഹനങ്ങള്‍ക്കും. നാടകക്കാരന്‍- ലളിത കലാ ...അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. അത്രക്കൊന്നും ഇല്ലല്ലോ (ഇനീപ്പോ കളിയാക്കിയതാണോ :))

Dethan Punalur said...

കൊള്ളാം.. 'മുഖവിലെ'ക്കെടുത്തിരിക്കുന്നു....!

ത്രിശ്ശൂക്കാരന്‍ said...

നല്ല ഭാവം

jyo.mds said...

ജീവിതം വലിയ ഭാരം തന്നെ-എന്ന പോലെയാണിരിപ്പ്-നല്ല ചിത്രം

ഹേമാംബിക | Hemambika said...

ദത്തന്‍ -മുഖ വില സ്വീകരിച്ചിരിക്കുന്നു
ത്രിശുക്കാരന്‍-നന്ദി ,jyo -മൊത്തത്തില്‍ ഭാരം തന്നെ, ഇത് മുഴുവന്‍ പൊട്ടാതെ കെട്ടിപ്പേറി ചന്തയില്‍ എത്തിക്കെണ്ടേ ..:)

Prasanth Iranikulam said...

Interesting capture ! good one !

അശ്വതി233 said...

Frame!!

മേല്‍പ്പത്തൂരാന്‍ said...

പാവം ....മുഖം നഷടമായ ജീവിതം..!!

Related Posts with Thumbnails