Sunday, May 30, 2010

തിളങ്ങും പെട്ടി...


എന്ത് സുന്ദരമായ പെട്ടി. പരസ്യപ്പെടുത്തിയ പോലെ തന്നെ ആരാണീ തിളങ്ങുന്ന പെട്ടി ആഗ്രഹിക്കാത്തത് ? പക്ഷെ ആരാണ് അതിലെത്താനുള്ള വഴി ആഗ്രഹിക്കുന്നത് ?
വെറുതെ എനിക്കും മോഹം തോന്നി, തിളങ്ങുന്ന പെട്ടിയില്‍ ശാന്തമായി ഉറങ്ങാന്‍.
പക്ഷെ ഇത്രേം കുഞ്ഞു പെട്ടിയില്‍ ഞാനെങ്ങനെയെന്‍ മനസ്സിനെ തളച്ചിടും ?
പിന്നെ പുഴുവരിക്കുന്നതിനെക്കാളും എനിക്കിഷ്ടം
അഗ്നിചിറകില്‍ ഒരു പൂമ്പാറ്റയായ് പറന്നുയരാനാണ്‌.
തളിര്‍ക്കട്ടെ എന്‍ ചാരത്തില്‍ ഒരു പിടി കടുകുമണം
പേറാത്ത പൂംചെടികള്‍!


'ഘോരഘോരമായ വിശപ്പ്‌ അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോകുന്ന സീതയാണ് ഞാനെന്നു' നമ്മെ ഓര്‍മ്മിപ്പിച്ചു അവര്‍ പോയിട്ട് ഒരു വര്‍ഷം തികയുന്നു !

11 comments:

ഹേമാംബിക | Hemambika said...

കൂട്ടുകാരെ എനിക്കൊരു റീത്ത് കൂടി വച്ചിട്ട് പോകു..നല്ല തുമ്പപൂക്കളാണ് എനിക്കിഷ്ടം !

ഹരീഷ് തൊടുപുഴ said...

കൂട്ടുകാരെ എനിക്കൊരു റീത്ത് കൂടി വച്ചിട്ട് പോകു..നല്ല തുമ്പപൂക്കളാണ് എനിക്കിഷ്ടം !


ഉറപ്പായും സുഹൃത്തേ..
അനുശോചനങ്ങള്‍..!!

:-)

ഉപാസന || Upasana said...

നിഷ്കളങ്കതക്കു ചേരുന്ന പൂവുതന്നെ തുമ്പപ്പൂ
;-)

Unknown said...

though literally the concept is well conveyed, it is repulsive! the reality everyone forget or try to ignore! i do not vote this sadisam! you are hurting not with gillette but with wrotten and rusted knife. keep away from such thinking ! nothing remains forver...

ഹേമാംബിക | Hemambika said...

punyalan-ഞാനെന്നത് തന്നെ എക്സിസ്റ്റ് ചെയ്യുന്നില്ല. അതില്‍പരം എന്ത് സാഡിസം വേണം ?
thanks for ur thoughts.

Unknown said...

വെറുതെ കൊതിപ്പിക്കല്ലെ

Manoj മനോജ് said...

എല്ലാവര്‍ക്കും ഒരു നാള്‍ അവശ്യം വേണ്ട വസ്തു....

പിന്നെ അവസാന വരികളില്‍ കുറിച്ചിട്ട കമലയ്ക്ക് ഒരു പിടി ചാരമാകാന്‍ ആഗ്രമില്ലായിരുന്നു എന്ന് കമല സുരയ്യ തന്നെ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട് :)

ഹേമാംബിക | Hemambika said...

നാടകക്കാരന്‍ , മനോജ്‌ - നന്ദി.
അറിയാം കമല അങ്ങനെ പറഞ്ഞതായി, ഓരോ വിശ്വാസങ്ങള്‍/ആഗ്രഹങ്ങള്‍ .

Ashly said...

i would prefer to give away the body for studies/r&d, after donating what ever is possible. human body is a valuable thing, donate eye,nose,heart...anything everything. don't burn it!!

Dethan Punalur said...

എങ്കിൽ എന്റെ വകയായി
നീർമാതളപ്പൂക്കൾകൊണ്ട്‌
ഒരു റീത്തുകൂടിയിരിക്കട്ടെ...തുമ്പ കിട്ടാനില്ല..!

ഹേമാംബിക | Hemambika said...

ക്യാപ്ടന്‍ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . പക്ഷെ ഓര്‍ക്കുമ്പോ പേടിയും. :)
നീര്‍മാതള പൂക്കള്‍ ഇപ്പൊ കിട്ടാനുണ്ടോ ദത്തന്‍ സര്‍ ? :)

Related Posts with Thumbnails