Sunday, May 2, 2010

രാഗിപ്പറക്കുന്ന ചെമ്പരുന്തേ ...

രാഗി പറക്കുന്ന ചെമ്പരുന്തേ......
നീയുണ്ടോ മാമാംഗം ബേല കണ്ടു......
ബേലയും കണ്ടു ബിളക്കും കണ്ടു...
കാടല്‍തിര കണ്ടു കപ്പല്‍ഗുളു ഗുളു !
(അവസാന വരി ഒരു സെക്കണ്ട് കൊണ്ട് പാടണം)

ഇതു എന്റെ ഏട്ടന്‍ ചെറുതായിരുന്നപ്പം പാടുന്ന പാട്ടാണ് , അതു കേട്ടാണ് ഞാനും പഠിച്ചത് . എന്തായാലും സംഭവം അന്നും ഇന്നും വല്യ പിടിയില്ല . പിന്നെ ഫോട്ടോയിലുള്ളത്‌ ചെമ്പരന്തു അല്ലാട്ടോ. ഒരു മീന്‍ പിടുത്തക്കാരനാണ്. ആമ്സ്ടര്ടാമില്‍ നിന്നു കിട്ടിയതാ.


23 comments:

നാടകക്കാരന്‍ said...

ഇതിനെ ചെമ്പരുന്തേ എന്നു വിളിക്കാൻ ലജ്ജയില്ലെ,,,

ഹേമാംബിക | Hemambika said...

നാടകക്കാരന്‍ , ഞാനങ്ങനെ വിളിച്ചിട്ടേ ഇല്ല :) പ്ലീസ് നോട്ട് ദ അടിക്കുറിപ്പുകള്‍ ..

Wash'Allan JK | വഷളന്‍ ജേക്കെ said...

ചെമ്പരുന്ത് മഴ നനഞ്ഞു വെളുത്തോ? പടം നന്നായിട്ടുണ്ട്.
പിന്നെ 'റാകി'പ്പറക്കുന്ന എന്നാണു ശരി.

Ashly said...

ഇത് എങ്ങനെ എടുത്തു എന്ന് പറഞ്ഞു തരാമോ ?

Rishi said...

Nice photo. You made me to remember the good old song

ramanika said...

nice take!

Junaiths said...

ഇതൊരു തരം സീ ഗള്‍ (കടല്‍ കാക്ക) ആണ്..

Unknown said...

ചിത്രം നന്നായിരിക്കുന്നു...പണ്ട് സ്കൂളില്‍ പഠിച്ച പാട്ടും...

Typist | എഴുത്തുകാരി said...

ഞാനും ചെമ്പരുന്തിനെ അന്വേഷിച്ചു, കണ്ടില്ല.

രഘുനാഥന്‍ said...

പരുന്തായാലും പറവ ആയാലും ഫോട്ടോ ഉഗ്രന്‍..

siva // ശിവ said...

നല്ല ചിത്രം...

ഹേമാംബിക | Hemambika said...

വഷളന്‍,Captain,Rishi, ramanika,junaith,typist, Siva, ജിമ്മി, രഘുനാഥന്‍ -എല്ലാര്ക്കും നന്ദി.
ക്യാപ്ടന്‍ - ഇതെങ്ങനെ എടുത്തു : ധാരാളം പറവകള്‍ ഉള്ള ഏതെങ്കിലും തടാകക്കരയില്‍ ചെന്നിരിക്കുക. (മീനുകള്‍ ഉള്ള തടാകം മാത്രം, അല്ലെങ്കില്‍ മീനുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി എറിഞ്ഞു കൊടുക്കാവുന്നതാണ്.) ക്യാമറ സ്പോര്‍ട്സ് മോഡില്‍ ഇടുക. പിന്നെ പറവകള്‍ പറക്കുമ്പോള്‍ ക്ലിക്കി കൊണ്ടേയിരിക്കുക . ഏതെങ്കിലും ഒരു ചിത്രം അടിക്കും തീര്‍ച്ച.
അത്രേള്ളൂ !

Ashly said...

താങ്ക്സ്. ഏത് ക്യാമറയാണ് ഉപയോഗിച്ചത് ?

ഹേമാംബിക | Hemambika said...

Nikon D3000, 55-200 lens

Ashly said...

Thanks !!

Dethan Punalur said...

ഉജാലയിൽ കുളിപ്പിച്ച ചെമ്പരുന്താണെങ്കിലും പടം ഉഷാർ..!

വരയും വരിയും : സിബു നൂറനാട് said...

സൂപ്പര്‍ ഫോട്ടോ !!

Naushu said...

ചിത്രം.. മനോഹരം..

Unknown said...

good timing

പാഞ്ചാലി said...

ഇത് Black-Headed Gull ( Larus ridibundus )ആണെന്ന് തോന്നുന്നു.

“റാകിപ്പറക്കുന്ന...” എന്നാണ് ഞാൻ പഠിച്ചത്.
:)

Unknown said...

മനോഹരം.

ഹേമാംബിക | Hemambika said...

Dethan,Sibu,Naushu,Dipin,Panchali,
Toms-വന്നതിനു നന്ദി. 'രാഗി..' എന്നാണ് ചെറുപ്പത്തില്‍ ഞങ്ങള്‍ പാടാറു. നാക്ക് ശരിക്ക് വടിക്കാനും അറിയില്ലാരുന്നു. അതാ . :)

നനവ് said...

തവിട്ടുതലയൻ കടൽക്കാക്കയുടെ പടം നന്നായിട്ടുണ്ട്..

Related Posts with Thumbnails