Sunday, May 30, 2010

തിളങ്ങും പെട്ടി...


എന്ത് സുന്ദരമായ പെട്ടി. പരസ്യപ്പെടുത്തിയ പോലെ തന്നെ ആരാണീ തിളങ്ങുന്ന പെട്ടി ആഗ്രഹിക്കാത്തത് ? പക്ഷെ ആരാണ് അതിലെത്താനുള്ള വഴി ആഗ്രഹിക്കുന്നത് ?
വെറുതെ എനിക്കും മോഹം തോന്നി, തിളങ്ങുന്ന പെട്ടിയില്‍ ശാന്തമായി ഉറങ്ങാന്‍.
പക്ഷെ ഇത്രേം കുഞ്ഞു പെട്ടിയില്‍ ഞാനെങ്ങനെയെന്‍ മനസ്സിനെ തളച്ചിടും ?
പിന്നെ പുഴുവരിക്കുന്നതിനെക്കാളും എനിക്കിഷ്ടം
അഗ്നിചിറകില്‍ ഒരു പൂമ്പാറ്റയായ് പറന്നുയരാനാണ്‌.
തളിര്‍ക്കട്ടെ എന്‍ ചാരത്തില്‍ ഒരു പിടി കടുകുമണം
പേറാത്ത പൂംചെടികള്‍!


'ഘോരഘോരമായ വിശപ്പ്‌ അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോകുന്ന സീതയാണ് ഞാനെന്നു' നമ്മെ ഓര്‍മ്മിപ്പിച്ചു അവര്‍ പോയിട്ട് ഒരു വര്‍ഷം തികയുന്നു !

Wednesday, May 26, 2010

ഇവിടം സ്വര്‍ഗമാണ് -ഒരു കഥ

ഒരു സ്വപ്നമുണ്ടെനിക്ക്.
മരണ ശേഷം നരകത്തില്‍ പോയാലും, ഭുമിയിലെ ചില സ്വര്‍ഗങ്ങളില്‍ ജീവിച്ചു മരിക്കണം എന്ന് ;)
എങ്ങനെ എന്നല്ലേ ?


ഇവിടെ ഉറങ്ങി ഉണര്‍ന്നു ....



ഇവിടിരുന്നു കിനാക്കള്‍ കണ്ടു....



അപ്പിള്‍ മരങ്ങളില്‍ ഉഞാലാടി.....


കണ്ണാടിയില്‍ നോക്കി മുഖം മിനുക്കി .....


ഇടയ്ക്കു മാനത്തിലേക്കും നഗരത്തിലേക്കും പറന്നു.....


കൊച്ചു വിഷമങ്ങള്‍ വരുമ്പോള്‍ ഇവിടിരുന്നു കരഞ്ഞു ....

ചെമ്മരിയാടുകളായി മേഞ്ഞു നടന്നു ....
അങ്ങനെ അങ്ങനെ ഒരു ജീവിതം !
.....................



സ്ഥലം: ഒരു അവധിക്കാല വീട് ,സാല്സ്ബുര്ഗ് ,ഓസ്ട്രിയ
ഒരു സപ്തംബര്‍ മാസം ...

Tuesday, May 25, 2010

ആളിക്കത്തേണ്ടത് ..

ആളിക്കത്തല്‍ ..
അതെന്റെ ജന്മാവകാശമാണ്
മറ്റാരും അതു ചെയ്യാതിരുന്നെങ്കില്‍ !

Tuesday, May 18, 2010

നിന്നിലൂടെ ഞാന്‍ നേടുന്നത്..


നിന്നെ ചുംബിച്ചു ചുംബിച്ചും
വിരലുകളാല്‍ തൊട്ടും തൊട്ടും
ഞാന്‍ സ്വന്തമാക്കും.
നിന്നിലൂടെ അവര്‍
എന്റെ ഗാനത്തെ സ്വന്തമാക്കും
പിന്നെയവര്‍ എന്നെ നെഞ്ചിലേറ്റും.
ഒടുവില്‍ നീ എന്നെന്നേക്കും എന്‍ ജീവിത സഖിയായ് മാറും.

Saturday, May 15, 2010

നീലത്താമര !


ഇത്ര നീലിമ കിട്ടാന്‍ നീയെന്തു പുണ്യമാണ് ചെയ്തത് ?


ഈ നീലിമ ഒപ്പിയെടുക്കാന്‍ എസ് എല്‍ ആര്‍ ഒന്നും വേണ്ട. ഒരു കോടാക് തന്നെ ധാരാളം.
എന്തു വിനയമുള്ള പൂവ് ...

Wednesday, May 12, 2010

ദേവനിവിടെ ഉറങ്ങുകയാണ്


സ്മരണകളുറങ്ങുന്ന, പൂജകളില്ലാത്ത ഈ അമ്പലത്തിനടുതൂടെ നടന്നു വേണം അമ്പലക്കുളത്തിലെത്താന്‍.
പണ്ട് ഒറ്റ ചേലയുടുത്തു താലപ്പൊലിയേന്തി നിന്ന വഴിയിലൂടെ മാധവിയച്ചമ്മ നടന്നു.
ചുമരിലെ വിള്ളലിലൂടെ ദേവനെ നോക്കി തൊഴുതു, ഉറക്കമുണര്‍ത്താതെ......
.
.
.

Sunday, May 2, 2010

രാഗിപ്പറക്കുന്ന ചെമ്പരുന്തേ ...

രാഗി പറക്കുന്ന ചെമ്പരുന്തേ......
നീയുണ്ടോ മാമാംഗം ബേല കണ്ടു......
ബേലയും കണ്ടു ബിളക്കും കണ്ടു...
കാടല്‍തിര കണ്ടു കപ്പല്‍ഗുളു ഗുളു !
(അവസാന വരി ഒരു സെക്കണ്ട് കൊണ്ട് പാടണം)

ഇതു എന്റെ ഏട്ടന്‍ ചെറുതായിരുന്നപ്പം പാടുന്ന പാട്ടാണ് , അതു കേട്ടാണ് ഞാനും പഠിച്ചത് . എന്തായാലും സംഭവം അന്നും ഇന്നും വല്യ പിടിയില്ല . പിന്നെ ഫോട്ടോയിലുള്ളത്‌ ചെമ്പരന്തു അല്ലാട്ടോ. ഒരു മീന്‍ പിടുത്തക്കാരനാണ്. ആമ്സ്ടര്ടാമില്‍ നിന്നു കിട്ടിയതാ.


Related Posts with Thumbnails