Wednesday, November 9, 2011

Journey

ദൂരെ നിന്നു നോക്കുന്ന ഒരു കാഴ്ചക്കാരന് ആ വഴി മനോഹരമായി തോന്നാം. പക്ഷെ അതിലൂടെ പോകുന്ന ഒരു യാത്രക്കാരന് മാത്രമേ ആ വഴി ശരിക്കുമറിയൂ. ചിലപ്പോ വഴിയരികിലുള്ള പൊന്തക്കാടുകളില്‍ നിന്നു വന്യജീവികള്‍ വഴി മുടക്കാം. പൂവണിഞ്ഞെന്നു തോന്നുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നു വിഷപാമ്പുകള്‍ പത്തിവിടര്‍ത്തിയേക്കാം. കൂര്‍ത്ത പാറക്കല്ലുകളുടെ മുനയേറ്റു പാദം മുറിഞ്ഞേക്കാം. ചിലപ്പോ യാത്ര മുഴുമിപ്പിക്കാന്‍ കഴിഞ്ഞെന്നും വരില്ല. വിറയ്ക്കുന്ന തണുപ്പിലും എരിയുന്ന ചൂടിലും തണല്‍ മരമില്ലാത്ത ആ വഴി മാത്രമാണ് ശരണം. അതു അയാള്‍ തിരഞ്ഞെടുത്ത വഴിയാണ്, അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും അയാള്‍ ആ ലക്ഷ്യത്തിലെത്തും.

5 comments:

ശ്രീലാല്‍ said...

very good.
do you mind sending the original photo to my mail id ? just to try some different color tones.

faisu madeena said...

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു ...ഉദാഹരണം ഒരു തോണിക്കാരന്‍ ..ഒരു പക്ഷെ ഒരു മികച്ച ഫോട്ടോഗ്രാഫര്‍ തോണിക്കാരനെയും തോണിയെയും ഒരു മികച്ച ആംഗിളില്‍ നിന്ന് ഷൂട്ട്‌ ചെയ്‌താല്‍ അത് കാണുമ്പോള്‍ നമുക്ക് മനോഹരം എന്ന് തോന്നും ..പക്ഷെ രാവിലെ മുതല്‍ രാത്രി വരെ തോണി തുഴഞ്ഞു കുടുംബം പോറ്റാനുള്ള കഷ്ട്ടപ്പാട് ആരറിയുന്നു അല്ലെ ...?
എനിവേ നല്ല ഒരു കുറിപ്പ് ...താങ്ക്സ്

ഹേമാംബിക said...

Sreelal- Sure, I can send it to you. There is not much difference between the original one and the one that I posted here. But of course you can get a better mystic feeling with other tones. Actually I was trying to see a 'Huckelberry Finn' classic mode :)

punyalan.net said...

good one

മേല്‍പ്പത്തൂരാന്‍ said...

ചിത്രവും അടിക്കുറിപ്പും തകര്‍പ്പന്‍:))

Related Posts with Thumbnails