Tuesday, March 30, 2010

തീരാത്ത ചാമ്പക്ക


മുറ്റത്തെ മൂലയ്ക്ക് ആരും കാണാതെ നിന്ന ചാമ്പ മരം.
ചാമ്പക്കകള്‍ നിറച്ചു സുന്ദരിയായപ്പോഴാണ് എല്ലാരും അവളെ കണ്ടത്.
പിന്നെ ചാമ്പക്കകളുടെ ഒരു പറുദീസയായിരുന്നു .
സ്കൂള്‍ വിട്ടു വരുന്ന കുട്ട്യോള്‍ ആരും കാണാതെ നിത്യവും പറിച്ചു.
പക്ഷികള്‍ അവകാശത്തോടെ വന്നു വയറു നിറയെ തിന്നു പോയി.
അമ്മ പ്ലാസ്റ്റിക്‌ കൂടകളില്‍ പറിച്ചു വച്ച് വിരുന്നുകാര്‍ക്കു നല്‍കി.
വിരുന്ന വന്ന കൂട്ടത്തിലുള്ള കുട്ട്യോള്‍ പോകാന്‍ നേരമാണ് ചാമ്പ മരം കണ്ടത് .
'എന്തെ ഞങ്ങളോട് ഇതു നേരത്തെ പറഞ്ഞില്ല ' എന്നൊരു ചോദ്യവും പിന്നെ ഒരോട്ടമായിരുന്നു അങ്ങോട്ടേക്ക് .
അവരും കുറെ പറിച്ചു കൊണ്ടുപോയി..എന്നിട്ടും എന്നിട്ടും ...ബാക്കി ..

4 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചൊവ.. ചുവപ്പ്

Unknown said...

entha saghavano?

Praveen Raveendran said...

fine.... sherikkum saghavno?

മേല്‍പ്പത്തൂരാന്‍ said...

ഉപ്പും കൂട്ടി....കുറേ തിന്നിട്ടുണ്ട് ചാമ്പക്കാ..

മുറ്റത്തേ ചാമ്പമരത്തില്‍ കട്ടുതിന്നാന്‍ വരുന്ന കുരങ്ങന്മാരെ ആട്ടിയോടിച്ച് അത് സംരക്ഷിക്കാന്‍ പെട്ട പാട് എനിക്കറിയാം:((((

Related Posts with Thumbnails