Wednesday, June 29, 2011

പെയ്തു തോര്‍ന്നത്‌


ഈ ജനലിലൂടെ പെയ്തു തോര്‍ന്നത്‌
മരുന്നിന്റെ മണങ്ങളിലൂടെ 
കാണാന്‍ പറ്റാത്തതായിരുന്നു.  
സ്നേഹത്തിന്റെ മണം പൂക്കളുടെതല്ല
കഴിക്കാന്‍ മറന്നു പോയ മരുന്നുകളുടെതാണ്.

Wednesday, June 22, 2011

കേട്ടത്


ഇവിടെ ഇപ്പൊ പൂക്കള്‍ക്ക് മണം ഇല്ലെന്നു പറഞ്ഞപ്പോള്‍
അമ്മ, മുറ്റത്തു വിരിഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു അനന്തശയനം പൂക്കളെ കാണിച്ചു തന്നു.
കാതിലൂടെ,
അതിന്റെ മണം ഞാന്‍ കേട്ടു, അതിന്റെ ഭംഗി ഞാന്‍ കേട്ടു
അതിന്റെ ഇതളുകള്‍ പതിയെ വിടരുന്നത് ഞാന്‍ കേട്ടു
പൂവിനു ചുറ്റുമുള്ള ആ പുതിയ പ്രകാശത്തെ ഞാന്‍ കേട്ടു
എല്ലാം കേട്ടു.
കേട്ടത്
ഞാന്‍ വീണ്ടും വീണ്ടും കണ്ടു.
ഓര്‍ത്തോര്‍ത്തു കണ്ടു....

Monday, June 20, 2011

കാഴ്ചകള്‍


കണ്ണുകള്‍ക്ക്‌ ഉള്‍ക്കൊള്ളാനാകാത്ത കാഴ്ചയായത് കൊണ്ട് 
പലഭാഗങ്ങളിലൂടെ ഞാനാ കാഴ്ച ചരിഞ്ഞു മുറിച്ചു നോക്കി.
മനസ്സിനുള്‍ക്കൊള്ളാനായില്ല മുറിച്ചു നോക്കിയ ആ കാഴ്ചകള്‍ !
കാണേണ്ടിയിരുന്നില്ല ഒന്നും ! 



Saturday, June 18, 2011

കണ്ണാടി


കണ്ണാടി നോക്കാതെ 
സ്വന്തം സൌന്ദര്യം 
മറന്നു പോയവര്‍ക്ക് /അറിയാന്‍ പറ്റാത്തവര്‍ക്ക്

Location : Thunersee, Switzerland

Related Posts with Thumbnails