Sunday, May 2, 2010

രാഗിപ്പറക്കുന്ന ചെമ്പരുന്തേ ...

രാഗി പറക്കുന്ന ചെമ്പരുന്തേ......
നീയുണ്ടോ മാമാംഗം ബേല കണ്ടു......
ബേലയും കണ്ടു ബിളക്കും കണ്ടു...
കാടല്‍തിര കണ്ടു കപ്പല്‍ഗുളു ഗുളു !
(അവസാന വരി ഒരു സെക്കണ്ട് കൊണ്ട് പാടണം)

ഇതു എന്റെ ഏട്ടന്‍ ചെറുതായിരുന്നപ്പം പാടുന്ന പാട്ടാണ് , അതു കേട്ടാണ് ഞാനും പഠിച്ചത് . എന്തായാലും സംഭവം അന്നും ഇന്നും വല്യ പിടിയില്ല . പിന്നെ ഫോട്ടോയിലുള്ളത്‌ ചെമ്പരന്തു അല്ലാട്ടോ. ഒരു മീന്‍ പിടുത്തക്കാരനാണ്. ആമ്സ്ടര്ടാമില്‍ നിന്നു കിട്ടിയതാ.


Sunday, April 25, 2010

ഒരു കുഞ്ഞു സ്വപ്നം


ഒരു കുഞ്ഞു സ്വപ്നം- ഇങ്ങനെ കാടിന്റെ സംഗീതത്തില്‍ ലയിച്ചു ...........

Tuesday, April 20, 2010

അമ്പലം


-ന്താ ദേവൂട്ടിയെ , പയ്യിനു പുല്ലോന്നും കിട്ടീല്ലേ ..?
-അതല്ല മാധ്വേടതി, ഇന്ന് എട്യേം പോയില്ല .. കയ്യില്ലാപ്പ. പൈയീനെ മേക്കാന്നു നിരീച്ചു . ഈ ഉച്ചകയിഞ്ഞ നേരത്ത് എടിയാ പോണേ ?
- ചെക്കന്‍ കുളത്തീന്ന് തിമിര്‍ക്കാവും, ഒനെപ്പോ പോയതാ. ഒന്നങ്ങട് ബരെ പോയി നോക്കട്ടെ. മഴെല്ലാതോണ്ട് ഈലെക്കുടെ സുഖായി നടക്കാം , അല്ലെ ഇബിടം ബയിക്കീട്ടു.. ..


(ഇവരൊക്കെ ഇപ്പോഴും അവിടെ ജീവിക്കുന്നവരാണ് . ചെക്കന്‍ പോയ കുളത്തില്‍ അടുത്ത പ്രാവശ്യം പോകാം എന്തെ ?)

Friday, April 16, 2010

കടലുപോലൊരു കുട്ടിക്കാലം



തിരമാല പോല്‍ തല്ലിയലച്ചു
കടല്‍ കാറ്റുപോല്‍ ഒഴുകിയെത്തി
തിരയോട് മത്സരിച്ചു
തീരത്ത് തിമിര്‍ത്തു നടന്ന്
ഒരു കുട്ടിക്കാലം ....

Monday, April 12, 2010

മണ്ടന്‍ പൂമ്പാറ്റ


പൂമ്പാറ്റയെ മണ്ടന്‍ ന്നല്ലാതെ പിന്നെന്താ വിളിക്കാ ?
പച്ചപ്പും പൂവും തേടി പോവാണ്ട് എന്തിനാ കരിയിലേല്‍ കുത്തിയിരിക്കുന്നത് ?
നിങ്ങള്‍ തന്നെ ഒരുതരം പറ...

Thursday, April 8, 2010

അച്ഛനും അമ്മേം മക്കളും ;)


നമ്മള്‍ ഇവിടെ വന്നത് ഒന്നിച്ചല്ലെങ്കിലും
ഈ കുന്നിന്‍ ചെരുവില്‍ നമുക്കിനി നില്‍ക്കണ്ട മക്കളെ
വസന്തം വരവായി, നമ്മെ ഇനി ആര് മൈന്‍ഡ് ചെയ്യും ...
അവര്‍ വരട്ടെ, നമുക്ക് വഴിമാറാം.

Tuesday, March 30, 2010

തീരാത്ത ചാമ്പക്ക


മുറ്റത്തെ മൂലയ്ക്ക് ആരും കാണാതെ നിന്ന ചാമ്പ മരം.
ചാമ്പക്കകള്‍ നിറച്ചു സുന്ദരിയായപ്പോഴാണ് എല്ലാരും അവളെ കണ്ടത്.
പിന്നെ ചാമ്പക്കകളുടെ ഒരു പറുദീസയായിരുന്നു .
സ്കൂള്‍ വിട്ടു വരുന്ന കുട്ട്യോള്‍ ആരും കാണാതെ നിത്യവും പറിച്ചു.
പക്ഷികള്‍ അവകാശത്തോടെ വന്നു വയറു നിറയെ തിന്നു പോയി.
അമ്മ പ്ലാസ്റ്റിക്‌ കൂടകളില്‍ പറിച്ചു വച്ച് വിരുന്നുകാര്‍ക്കു നല്‍കി.
വിരുന്ന വന്ന കൂട്ടത്തിലുള്ള കുട്ട്യോള്‍ പോകാന്‍ നേരമാണ് ചാമ്പ മരം കണ്ടത് .
'എന്തെ ഞങ്ങളോട് ഇതു നേരത്തെ പറഞ്ഞില്ല ' എന്നൊരു ചോദ്യവും പിന്നെ ഒരോട്ടമായിരുന്നു അങ്ങോട്ടേക്ക് .
അവരും കുറെ പറിച്ചു കൊണ്ടുപോയി..എന്നിട്ടും എന്നിട്ടും ...ബാക്കി ..
Related Posts with Thumbnails