വട വൃഷം പോലെയുള്ള ഒരു നാട് ..
അതില്‍ നിന്നു കൊഴിഞ്ഞു പറന്നു പോകുന്ന ഒരു ഇല പോലെ...
മറ്റൊരു ദിശ തേടി ..മറ്റൊരു വൃക്ഷം തേടി..
ഒരു നാട്ടില്‍ , എത്ര നേരമായാലും അവിടെ ഇത്തിരി നേരം ചിലവിട്ടാല്‍ അതു നമ്മുടെ സ്വന്തമാണ് ..
അതെ എന്റെ നാട് ..എന്റെ സ്വന്തം നാട് ..അവിടുത്തെ ഓരോ പുല്ലും പക്ഷിയും വഴിവിളക്കുകളും സ്നേഹം പൂക്കുന്ന പുന്തോട്ടവും ഇടവഴിയും എനിക്കറിയാം ...എന്റെ നാടിന്‍റെ ..അതു കൊണ്ടാണ് അതു എന്റേത് ആകുന്നത് ... പര്ചെരിഞ്ഞു അല്ലെങ്കില്‍ പറിഞ്ഞു പോകേണ്ടി വരുമ്പോള്‍ എന്നെപ്പോലെ നീയും തേങ്ങിയില്ലേ ..
ഞാനത് കണ്ടുവല്ലോ...
നിന്റെ ഹൃദയത്തുടിപ്പുകള്‍ എനിക്കറിയാം ..വേദനകള്‍ എനിക്കറിയാം ഉത്സവങ്ങള്‍ എനിക്കറിയാം ..
എനിക്ക് നിന്നെ നന്നായി അറിയാം ..അതു പോലെ നിനക്കും എന്നെ അറിയാം ..എന്റെ ആശകള്‍ നിരാശകള്‍ പ്രതീക്ഷകള്‍ സ്നേഹങ്ങള്‍ ബന്ധങ്ങള്‍ എല്ലാം കുരുത്തത് നിന്റെ മാറിലാണ്..
നിന്റെ ഹൃദയത്തിന്റെ അറകളിലാണ് ..
എനിക്ക് നിന്നെ നഷ്ടപ്പെടാന്‍ വയ്യ ..ഇനിയും വരുമെന്ന് പറയാന്‍ ..വീണ്ടും നിന്നെ കാണാന്‍ , ഞാന്‍ വരില്ല .. എങ്ങനെ ഞാന്‍ വരും? ഒരു കാറ്റില്‍ ഒഴുകിയോഴുകി എനിക്ക് നിന്റെ വൃക്ഷതലപ്പുകളിലേക്ക് വരാം എന്ന് നീ പറഞ്ഞേക്കാം ....പക്ഷെ, നിനക്കെന്നെ സ്വീകരിക്കാന്‍ ആകില്ലല്ലോ ..എന്റെ സ്ഥാനത്തുള്ള മറ്റൊരു ഇല എന്നെ നോക്കി കളിയാക്കി ചിരിക്കില്ലേ ..അതു കാണാന്‍ എനിക്ക് വയ്യ ..നീ എന്നെ എത്രയെത്ര മാടി വിളിച്ചാലും ..
ഞാന്‍ പോവുകയാണ് , ഈ വീഥിയിലെ ഞാന്‍ സ്നേഹിച്ച , എന്നെ കാണുമ്പോള്‍ സ്നേഹത്തോടെ തലോടിയ വൃക്ഷങ്ങളെ മറന്നു ..എന്നും വരുന്ന സൂര്യ ചന്ദ്രന്മാരുടെ മാത്രം സ്വത്തായ ഇത്തിരി പോന്ന എന്റെ ആകാശം വിട്ടു, ഞാന്‍ പോകയാണ് ...
നഗരമേ , നീയൊരു ആത്മാവാണ് ..അനേകായിരം അതമാക്കള്‍ പരന്നു നില്‍ക്കുന്ന നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ ആത്മാവ് ..ഒരിക്കലും മരണമില്ലാത്ത , എന്നാല്‍ എല്ലാ അതമാക്കളെയും തന്നിലേക്ക് വലിച്ചെടുത്തു , പിരിയുവാന്‍ വയ്യാതാക്കുന്ന ഒരു കള്ളആത്മാവ് , ഒരു സാഡിസ്റ്റ് ആത്മാവ് ..ഞാന്‍ വരില്ല നിന്നെ കാണാന്‍ .. നിന്റെ ചില്ലയില്‍ എന്റെ സ്ഥാനം അടക്കി ഭരിക്കുന്ന ഇലകള്‍ എന്നെ നോക്കി ചിരിക്കും ..അല്ലെങ്കില്‍ അവര്‍ എന്നെ അവഗണിക്കും ..എനിക്ക് വയ്യ അതു കാണാന്‍ ...കണ്ടു മതി വരാതെ ഞാന്‍ പോവുന്നു ..ഇനിയും കാണാന്‍ ആഗ്രഹം ഉണ്ടായിട്ടും വരണമെന്ന് മോഹമുണ്ടായിട്ടും ..വരാതെ ....
എനിക്ക് സ്നേഹിക്കാന്‍ മറ്റൊരു നാട് ഒരുങ്ങുന്നു ..അങ്ങ് ദൂരെ ..
ഒരു പൂവ് ഞാന്‍ തന്നപ്പോള്‍ ഒരായിരം വസന്തം നീ തന്നിരുന്നു...
ഞാന്‍ മറക്കില്ല ഒന്നും ..
പക്ഷെ പോകുന്നു , തിരിച്ചു വരാതെ ...
9 comments:
തിരിച്ചു വരാത്ത വഴികളിലേക്കു.......
പോകുന്നു തിരിച്ചുവരാതെ...അങ്ങനങ്ങ് പോയാലോ..
ചിത്രത്തേക്കാട്ടിലും,അടിക്കുറുപ്പ് എനിക്കൊത്തിരിയൊത്തിരി....ഇഷ്ടപ്പെട്ടു
നല്ല കുറിപ്പ്! ഫോട്ടോയുടെ Background Blur റിയൽ ആണോ?
ചിത്രവും അടിക്കുറുപ്പും ഇഷ്ട്ടപ്പെട്ടു ......
ചിത്രവും അടിക്കുറിപ്പും അസ്സലായി...
കൊള്ളാം.. ചിത്രവും വാക്കുകളും..
:)
Vannu thirichu poya Ellavarkkum nandi..
:-)
Post a Comment