Wednesday, September 28, 2011

വായന


വായിച്ച പുസ്തകം പോലെ 
വായിക്കപ്പെട്ട മനുഷ്യര്‍ .
കൂടെക്കൊണ്ടു പോകുന്നതെപ്പോഴും 
മറന്നു പോയ കഥകളുടെ ഭാരം മാത്രം.
ഒന്ന് കൈകള്‍ക്കും മറ്റേതു മനസ്സിനും 
എന്നുള്ള വ്യത്യാസം മാത്രം.

Saturday, September 24, 2011

അമ്മയ്ക്ക്












ഫാസ്റ്റ് അടിക്കാന്‍ പറ്റാത്ത ചില പാട്ടുകള്‍
അതെത്ര മോശമായാലും ഒരു പാട്ടാണെന്നും
അത് കേട്ടാസ്വാദിച്ചു തന്നെ പോകണമെന്നും 
എന്നും പറയുന്നതിന് ....

the difference

നീ നീയും ഞാന്‍ ഞാനും മാത്രം.
നമ്മള്‍ ഒരു പോലെ എന്ന് പറയുന്നത്
രക്തത്തിന്റെ നിറത്തില്‍ മാത്രം.
ഒന്നെന്നു പറയണമെങ്കില്‍
ഈ രക്തമുറഞ്ഞു കട്ടയാകണം.
ആ കാലത്തിനപ്പുറത്ത്
നീയും ഞാനും തമ്മിലുള്ള വ്യത്യസമില്ലാതാകുന്നു 

ആത്മാക്കള്‍ക്ക് തമ്മില്‍ വല്യ വ്യത്യാസമില്ലത്രേ.


Friday, September 16, 2011

black and white


Sunday, September 11, 2011

Ode to Bicycles


A few bicycles
passed
me by,
the only
insects
in
that dry
moment of summer,
silent,
swift,
translucent;
they
barely stirred
the air 
- Neruda

Tuesday, September 6, 2011

ഒളിച്ചിരിക്കുന്ന വര്‍ണങ്ങള്‍


ഒരു കാലത്തേതു
മറ്റൊരു കാലത്ത് മിനുക്കിയെടുക്കാം.
പക്ഷെ, കാലങ്ങളുടെ വിടവുകളില്‍
എപ്പോഴും അടര്‍ന്നു ഒളിച്ചിരിക്കും
എടുക്കാന്‍ കഴിയാത്ത, കാണാന്‍ കഴിയാത്ത
കുറെ പഴയ വര്‍ണങ്ങള്‍ .
Painting restoration work at Nymphenburg palace, Munich, Germany

Monday, September 5, 2011



Related Posts with Thumbnails